Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welfare Of Scheduled Caste

Palakkad

പ​ട്ടി​ക​ജാ​തി- വ​ര്‍​ഗ​വി​ഭാ​ഗ സ്ത്രീ​ക​ളു​ടെയും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​ക​ണം: മ​ന്ത്രി കെ.​എ. തു​ള​സി

പാ​ല​ക്കാ​ട്: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​നാ​യി കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍​ക്കാ​യി നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടേ​യും ഉ​ന്ന​മ​ന​ത്തി​നു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നു പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി കെ.​എ. തു​ള​സി.

പി​എം അ​ജ​യ് (പ്ര​ധാ​ന്‍​മ​ന്ത്രി അ​നു​സൂ​ചി​ത് ജാ​തി അ​ഭ്യു​ദ​യ് യോ​ജ​ന) പ​ദ്ധ​തി​യു​ടെ 2026- 27 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ക​ര്‍​മ​പ​ദ്ധ​തി അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ ജി​ല്ലാ​ത​ല ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​റു​പ​ദ്ധ​തി​ക​ള്‍​ക്ക് സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഡ​യ​റി യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ, പ​രി​ശീ​ല​നം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന 80.70 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ കൊ​ല്ല​ങ്കോ​ട് കൈ​ത്ത​റി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് മൂ​ല​ധ​ന ഗ്രാ​ന്‍​ഡി​നാ​യി 20 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി, അ​സാ​പ്പി​ന്‍റെ വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ള്‍​ക്കാ​യി 32.85 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ മ​ണ്ണാ​ന്‍ സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട അ​ല​ക്കു​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്ക് 2.40 ല​ക്ഷം രൂ​പ​യു​ടെ തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള പ​ദ്ധ​തി, തൃ​ത്താ​ല ഗ​വ. മോ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ ഫോ​ര്‍ ഗേ​ള്‍​സി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​നാ​യി മൂ​ന്നു​കോ​ടി രൂ​പ, അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട് നി​ര്‍​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​രി​ത അ​ധ്യ​ക്ഷ​യാ​യി. പി.​പി. സു​മോ​ദ് എം​എ​ല്‍​എ, എ​ഡി​എം കെ. ​സു​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ഏ​ലി​യാ​മ്മ നൈ​നാ​ന്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up